2014 ജനുവരി 20, തിങ്കളാഴ്‌ച

ദില്ലി മുഖ്യമന്ത്രിയുടെ ആദ്യ ഇന്റെര്‍വ്യൂ


തുടക്കം ഇതായിരുന്നു. ൧. ദില്ലിയില്‍ വിഐപി കള്‍ച്ചര്‍ ഇല്ലാതാക്കി, ചുവപ്പ് ലൈറ്റും, സെക്യൂരിറ്റിയും വേണ്ടെന്ന് വെച്ചു.

൨. ദില്ലിയില്‍ വൈദ്യുതിവില കുറച്ചു, വെള്ളത്തിന്റെ വില കുറച്ചു.

൩. വൈദ്യതി കമ്പനികളുടെ ഓഡിറിട്ടു. അഞ്ചുവര്‍ഷമായി ബിജെപിയും കോണ്‍ഗ്രസും നാടകം കളിക്കുകയായിരുന്നു. ഇതുവരെ അവര്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. അഞ്ചുദിവസത്തിനുള്ളില്‍ അത് ചെയ്തു.

൪. അയ്യായിരത്തി അഞ്ഞൂറ് ആട്ടോകള്‍ക്ക് എന്‍സിആറിന്റെ പെര്‍മിറ്റ് കൊടുപ്പിച്ചു.

൫. റോഡ്‌വക്കത്ത് തണുത്ത് വിറച്ച് മരിക്കുകയായിരുന്നവര്‍ക്ക് റയിന്‍ ബസേരെ തുറന്നു.

൬. മിലേനിയം ഡിപ്പോ യമുനയുടെ ഓരത്ത് നിര്‍മ്മിച്ചിരുന്നത് മാറ്റിസ്ഥാപിച്ചു. യമുനയുടെ തീരം പാര്‍ക്കിനുള്ളില്‍ ഡവലപ്പ് ചെയ്യും.

൭. റീട്ടെയിലില്‍ എഫ്.ഡി.ഐ വേണ്ടെന്ന് വെച്ചു.

൮. ആന്റികറപ്ഷന്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തികമാക്കി. ഇന്ന് ദില്ലിവാസികള്‍ പറയുന്നു സര്‍ക്കാര്‍ ഓഫീസുകളില്‍ ചെന്നാല്‍ ആരെങ്കിലും സ്റ്റിംഗ് ചെയ്യുമെന്ന് അവര്‍ ഭയപ്പെടുന്നു

൯. പ്രൈവറ്റ് സ്കൂളുകള്‍ നഴ്സറി അഡ്മിഷനുവേണ്ട് ദാദാഗിരി നടത്തിയിരുന്നത് അവസാനിപ്പിക്കാന്‍ നഴ്സറി ഹെല്‍പ്പ് ലൈന്‍ പ്രാവര്‍ത്തികമാക്കി.

൧൦. തൊള്ളായിരത്ത് നാല്പത്തിയാറ് സര്‍ക്കാര്‍ സ്കൂളുകളുടെ പൂര്‍ണമായി മാപ്പിംഗ് ചെയ്തു. ഏത് സ്കൂളിലാണ് ശൌചാലയമില്ലാത്തത്, സ്ത്രീകള്‍ക്കായുള്ളശൌചാലയമില്ലാത്തത് ഡസ്കില്ലാത്തത് ഓരോ സ്കൂളിനും അടിസ്ഥാനസൌകര്യമൊരുക്കുന്നു.

൧൧. വാട്ടര്‍ ടാങ്കര്‍ മാഫിയകളെ നിയന്ത്രിക്കുവാനുള്ള ശ്രമം നടത്തി.

൧൨. എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഓരോലക്ഷം രൂപവീതം ഫണ്ട് കൊടുത്തു.

൧൩. ഇരുപത്തിയെട്ട് ഗവണ്മെന്റ് കോളേജകളുടെ ഗവേര്‍ണിംഗ് ബോഡിയില്‍ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസുകാരാണിരിക്കുന്നത്. ഞങ്ങള്‍ ആംആദ്മിപാര്‍ട്ടികളുടെ ആളുകളെ അതിനകത്തിട്ടില്ല. പരസ്യം കൊടുത്ത് നല്ല അക്കാഡമിഷ്യന്‍മാരെ ഉള്‍പ്പെടുത്തും.

൧൪. സ്വാതന്ത്രലബ്ദിയ്ക്കുശേഷം ഇരുപത് ദിവസത്തിനുള്ളില്‍ ഇത്രയും നേട്ടങ്ങളുണ്ടാക്കിയ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ കാട്ടിത്തരൂ.
 

൧൫. രാജസ്ഥാനിലും, ഛത്തീസ്ഗഡിലും, മധ്യപ്രദേശിലും സര്‍ക്കാര്‍ ഉണ്ടായി ഈ ഇരുപത് ദിവസത്തിനുള്ളില്‍ ഈ മൂന്ന് സര്‍ക്കാരുകളും എന്താണ് ചെയ്തതെന്ന് കാട്ടിത്തരൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ