2014 ഏപ്രിൽ 16, ബുധനാഴ്‌ച

Media can't see 3106 crore rubber scam in 2013


2014 ഏപ്രിൽ 5, ശനിയാഴ്‌ച

Voter ID is Very important

വോട്ടര്‍കാര്‍ഡ് നിര്‍ബന്ധം; ഇല്ലെങ്കില്‍ സത്യവാങ്മൂലവും പകരം രേഖയും 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. കാര്‍ഡില്ലാത്തവര്‍ പ്രിസൈഡിങ് ഓഫീസര്‍ക്കു മുന്നില്‍ സത്യവാങ്മൂലം എഴുതി നല്‍കേണ്ടിവരും. വോട്ടര്‍കാര്‍ഡിന് പകരമുള്ള പതിനൊന്ന് രേഖകളിലൊന്ന് കാണിക്കേണ്ടിയും വരും.

ഇതുസംബന്ധിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമനിര്‍ദ്ദേശം ഉടന്‍ ഉണ്ടാകുമെന്ന് നളിനി നെറ്റോ പറഞ്ഞു. കേരളത്തില്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും വോട്ടര്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയവര്‍ക്ക് കാര്‍ഡ് നല്‍കിക്കൊണ്ടിരിക്കുന്നു.

പാസ്‌പോര്‍ട്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്‍.പി.ആര്‍ കാര്‍ഡ്, കേന്ദ്ര തൊഴില്‍വകുപ്പിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയിലെ കാര്‍ഡ്, സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളുടെയോ പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയിലെയോ പാസ് ബുക്ക്, പെന്‍ഷന്‍ രേഖ , ബൂത്തുതല ഓഫീസര്‍മാര്‍ നല്‍കുന്ന ഫോട്ടോ ഉള്‍പ്പെടുത്തിയ വോട്ടേഴ്‌സ് സഌപ് എന്നിവയാണ് ഈ 11 രേഖകള്‍. ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പുകള്‍ ബൂത്തുതല ഓഫീസര്‍മാര്‍ വീടുകളില്‍ വിതരണം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്.

തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താന്‍ 45 കമ്പനി കേന്ദ്രസേന കേരളത്തില്‍ എത്തിയിട്ടുണ്ട്. 10 കമ്പനികൂടി എത്താന്‍ സാധ്യതയുണ്ട്. നിര്‍ണായക ബൂത്തുകള്‍ ഏതൊക്കെയാണെന്ന് കണക്കെടുക്കുന്നതേയുള്ളൂ.

അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഇവിടെ വോട്ടുചെയ്യുന്നതിനു പുറമേ , അയല്‍സംസ്ഥാനങ്ങളിലും വോട്ടുചെയ്യാന്‍ ശ്രമിക്കുന്ന പ്രവണതയുണ്ട്. ഇത് തടയാന്‍ അതിര്‍ത്തിയിലെ ബൂത്തുകളില്‍ വോട്ടുചെയ്തവരുടെ പട്ടികയും വോട്ടര്‍ പട്ടികയും അയല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

കേരളത്തില്‍ പെയ്ഡ് ന്യൂസിനെപ്പറ്റിയുള്ള പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വോട്ടവകാശം വിനിയോഗിക്കുന്നതിന് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ബോധവത്കരണം നടത്താന്‍ എട്ടാം ക്ലാസ്സിലെ പുസ്തകത്തില്‍ പാഠഭാഗം ഉള്‍പ്പെടുത്തും.
16,927 സ്ത്രീകള്‍ ഉള്‍പ്പടെ ഒന്നരലക്ഷത്തോളം ജീവനക്കാരാണ് തിരഞ്ഞെടുപ്പിന് വേണ്ടത്. എല്ലാ ബൂത്തുകളിലും അത്യാവശ്യം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ചുമതല ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.