2013 നവംബർ 28, വ്യാഴാഴ്‌ച

എന്തുകൊണ്ട് ഞാന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചു

അന്നാഹസാരയെ എനിക്ക് പരിചയമില്ലാതിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍ സത്യാഗ്രഹം ആരംഭിക്കുന്ന സമയത്ത് വളരെ ചെറിയൊരു ജനപിന്തുണയാണ് ലഭിച്ചത്. എന്നാല്‍ അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങള്‍ നെറ്റിലൂടെയും, മാധ്യമങ്ങളിലൂടെയും പ്രചരിച്ചതിന്റെ ഫലമായി ആരും പ്രതീക്ഷിക്കാത്തത്ര ജനപിന്തുണ ലഭിക്കുകയുണ്ടായി. തുടക്കം മുതല്‍ അന്നാഹസാരയോടൊപ്പം തിരുവനന്തപുരത്തുനിന്ന് പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അവസാനം സിവില്‍ സൊസൈറ്റിയെ അംഗീകരിച്ചുകൊണ്ട് ലോക്പാല്‍ ബില്‍ പാര്‍ലമെന്റിലവതരിപ്പിക്കുകയും പൊതുജനത്തെ സാക്ഷി നിറുത്തി അത് പിച്ചിച്ചീന്തി എറിയുന്ന കാഴ്ചയുമാണ് നാം കണ്ടത്. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നതില്‍ വളരെക്കുറച്ചുപേര്‍മാത്രമെ ആംആദ്മി പാര്‍ട്ടി രൂപീകരണസമയത്ത് കാണാന്‍ കഴിഞ്ഞുള്ളു. വളരെ കുറച്ചുപേര്‍മാത്രം പങ്കെടുത്ത മീറ്റിംഗുകളില്‍ ഐ.എ.സിയും എ.എ.പിയും ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന തീരുമാനമെടുത്തു. അതില്‍ ഐ.എ.സിക്കാരായി മാത്രം പലരും പ്രവര്‍ത്തിക്കാന്‍ തയ്യാറായി. ഞാനുള്‍പ്പെടെ കുറച്ചുപേര്‍ എ.എ.പിയില്‍ പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു.
ആദ്യം സുരേഷ് ബി.ആര്‍ ആണ് കോര്‍ഡിനേറ്ററുടെ കടമ നിര്‍വ്വഹിച്ചിരുന്നത്. തിരുവനന്തപുരം കമ്മറ്റിതെരഞ്ഞടുത്തപ്പോള്‍ സുരേഷാണ് എന്റെ പേര് കോ-ഓര്‍ഡിനേറ്ററായി നിര്‍ദ്ദേശിച്ചത്. കുറെമാസങ്ങള്‍ ഒരു ലക്ഷ്യവുമില്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു  നടന്നത്. ഒരു മീറ്റിംഗിന് വരുന്നവരെ പിന്നീട് കാണാന്‍ കഴിയാത്ത അവസ്ത. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആംആദ്മി സൈറ്റിലൂടെ അംഗമായി എങ്കിലും പോസ്റ്റല്‍ ഓര്‍ഡര്‍ അയക്കുക എന്നത് അല്പം തടസമായി. ഓണ്‍ ലൈനിലൂടെ അംഗത്വഫീസ് അടക്കുവാനുള്ള സൌകര്യം ലഭിച്ചതോടെ ജൂലൈ മാസം അംഗമായി. ഒരിക്കല്‍ അംഗമായത് പി.ഡി.എഫ് സേവ് ചെയ്യാന്‍ മറന്നതുകാരണം വീണ്ടും അപ്പോള്‍ത്തന്നെ അംഗമായി. കാരണം അംഗമാകുന്ന വ്യക്തി പ്രസ്തുത അംഗത്വഫോം ഒപ്പിട്ട് ജില്ലാ ഓഫീസില്‍ എല്‍പ്പിക്കുകയും ഒരു അംഗത്വ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം എന്നതാണെന്റെ അറിവ്.
ഓണ്‍ ലൈന്‍ അംഗത്വം ആര്‍ക്കും എടുക്കാം എന്ന അവസ്തയാണ് ആദ്യംമുതല്‍ ഉണ്ടായിരുന്നത്. പരസ്പരം പരിചയമില്ലാതിരുന്നവര്‍ ഒത്തുകൂടി തീരുമാനങ്ങളെടുക്കുമ്പോള്‍ പലരുടെയും രഹസ്യ അജണ്ടകള്‍ ഈ പാര്‍ട്ടിയിലൂടെ നടപ്പിലാക്കുവാനും ശ്രമിക്കുന്നു. അംഗമാകുവാന്‍ വോട്ടര്‍ ഐ.ഡിയോ, തിരുവനന്തപുരം നിവാസിയോ പോലും അല്ലാത്തവര്‍ക്ക് ആകാം എന്നതും ഓഫീസ് ബീയററായി പ്രവര്‍ത്തിക്കാം എന്നതും സംസ്ഥാന കമ്മറ്റിയും പിന്തുണയ്ക്കുന്നു. അവിടെ ആരംഭിക്കുന്നു എന്റെ ഇടപെടലുകള്‍. പാര്‍ട്ടി അംഗമാകുന്ന വ്യക്തി അംഗത്വഫോം കോ-ഓര്‍ഡിനേറ്ററെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ ഒരേ ഒരു വ്യക്തി മാത്രം വോട്ടര്‍ ഐ.ഡിയുടെ ഫോട്ടോകോപ്പി തന്നു. ആ വ്യക്തിയുടെ പേരും അച്ഛന്റെ പേരും ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റിലെ അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞപ്പോള്‍ കൃത്യമാണെന്ന് മനസിലായി. എന്റെ അംഗത്വം പരിശോധിച്ചപ്പോള്‍ ലഭ്യമല്ല. കാരണം പേരിനൊപ്പം ഇനിഷ്യല്‍ ചേര്‍ത്തതുകാരണം ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ ലഭ്യമല്ല. വീട്ടഡ്രസിന്റെ സ്പെല്ലിംഗിലും വ്യത്യാസം. അത് തിരുത്തിക്കൊണ്ട് നാലാമതും നെറ്റിലൂടെ പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്തു. എന്നാല്‍ അത് പാര്‍ട്ടി ലിസ്റ്റില്‍ രേഖപ്പെടുത്തി കണ്ടില്ല.
സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം സൈറ്റില്‍ അംഗമായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് പത്തുരൂപ അംഗത്വഫീസായി ജില്ലയില്‍ ഏല്‍പ്പിക്കുവാനും അവരുടെ ലിസ്റ്റ് സ്റ്റേറ്റിന് കൈമാറാനും നടപടികളുണ്ടായി. എന്നാല്‍ അവര്‍ക്ക് അംഗത്വം ലഭിക്കണമെങ്കില്‍ ഹെഡ് ഓഫീസില്‍ പണം എത്തണം. പത്തുരൂപ തന്നവരുടെ പലരുടെയും അംഗത്വം ഞാന്‍ ഓണ്‍ലൈനായി രേഖപ്പെടുത്തി പി.ഡി.എഫ് അവര്‍ക്ക് മെയിലായി കൈമാറുകയും ചെയ്തു. ആര്‍ക്കും അംഗമാകാം എന്ന അവസ്ത ശരിയല്ല എന്ന് എനിക്ക് തോന്നിയതുകൊണ്ട് വെരിഫിക്കേഷന്‍ കര്‍ശനമാക്കി. അത് കൂടുതല്‍ അംഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. അതിന് ശേഷമാണ് പലര്‍ക്കും എന്റെ പെന്‍ഷനില്‍ നിന്ന് ഓണ്‍ലൈന്‍ പോയ്മെന്റ് ചെയ്ത് പലരെയും അംഗമാക്കി അവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുഡോക്കുമെന്റും പ്രസിദ്ധീകരിച്ചു. ശ്രീ ജയപ്രകാശ് നാരായണ്‍ തന്റെ വോട്ടര്‍ ഐ.ഡി പ്രകാരമുള്ള അഡ്രസ് അംഗത്വഫോമിലും രേഖപ്പെടുത്തിയിരുന്നതുകാരണം വെരിഫിക്കേഷന്‍ വളരെ എളുപ്പമായി.
അംഗത്വഫീസായ പത്തുരൂപ അടയ്ക്കുവാനായി പാര്‍ട്ടി സൈറ്റില്‍ മൂന്നാം പേജില്‍ ചെന്നാല്‍ പ്രസ്തുത ടെംപ്ലേറ്റില്‍ തെറ്റുകള്‍ തിരുത്തുവാനും കൂട്ടിച്ചേര്‍ക്കുവാനും സൌകര്യമുണ്ട്. അഡ്രസ് കാര്‍ഡിലെതായിരിക്കണം എന്നും അത് പരിശോധനാ വിധേയമാക്കുവാനാണ് എന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ പേജ് അംഗമാകുന്ന വ്യക്തിയുടെ വിവരങ്ങള്‍ പാര്‍ട്ടി രേഖകള്‍ക്കുവേണ്ടിമാത്രം ഉള്ളതാണ്. എന്നാല്‍ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ അതിനെ പറയുന്നത് പര്‍ച്ചേസ് ചെയ്യുമ്പോള്‍ പലതരം കാര്‍ഡ് ഉള്ളവരുടെ അഡ്രസ് ബാങ്കിന് പരിശോധിക്കാനാണ് എന്നാണ്. അപ്രകാരം തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന ഭാരവാഹികളാണ്. പ്രസ്തുത കോളത്തില്‍ എന്തു രേഖപ്പെടുത്തിയാലും ബാങ്കിംഗ് പേയ്മെന്റിന് അതൊരു തടസമെ അല്ല. ബാങ്ക് അക്കൌണ്ട് ലോഗിന്‍ ചെയ്യാന്‍ യൂസര്‍നെയിമും പാസാ‌വേര്‍ഡും മാത്രം മതി. എന്നാല്‍ പര്‍ച്ചേസ് ആയതുകാരണം പണം കൈമാറുന്ന അക്കൌണ്ട് നല്‍കുന്ന സേവനത്തിന് ബാങ്ക് ഉത്തരവാദിയല്ല എന്നത് അംഗീകരിച്ചാല്‍ മാത്രമെ പേയ്മെന്റ് സാധ്യമാകൂ.  മറ്റുള്ളവരുടെ അംഗത്വഫീസ് എനിക്ക് അടയ്ക്കാമെന്നിരിക്കെ എന്റെ അഡ്രസാണ് അവിടെ രേഖപ്പെടുത്തേണ്ടത് എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആരുടെ പേരിലുള്ള അംഗത്വഫീസാണോ അടയ്ക്കുന്നത് അവരുടെ വോട്ടര്‍ ഐ.ഡി പ്രകാരമുള്ള അഡ്രസ് ആണ് രേഖപ്പെടുത്തേണ്ടത്. വോട്ടര്‍ ഐ.ഡി ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ അംഗമാകാന്‍ കഴിയില്ല. മാത്രവുമല്ല അംഗത്വം എടുക്കുന്ന ആളിന്റെ പേരിനൊപ്പം 250 അക്ഷരങ്ങള്‍ക്കുള്ളില്‍ പണമടച്ച ആളിന്റെ പേര് വേണമെങ്കിലും രേഖപ്പെടുത്താം.
അംഗത്വത്തിന്റെ വിഷയത്തില്‍ മാത്രം കര്‍ശന നിലപാടെടുത്തതിന്റെ പേരില്‍ എനിക്ക് പലരുടെയും വിമര്‍ശനം നേരിടേണ്ടി വന്നു. അത്തരത്തില്‍ സദുദ്ദേശത്തോടെയല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ജില്ലാ കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് താല്പര്യമില്ല എന്ന് ശ്രീ ജോസഫ് ഊമ്മന്റെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് കമ്മറ്റി അംഗം ശ്രീ കെ.പി.രതീഷിനെ അറിയിച്ചു.
സംസ്ഥാന ഭാരവാഹികളെല്ലാം കുറുക്ക് വഴിയിലൂടെ കയറിപ്പറ്റിയവരാണ്. അവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഫെയിസ് ബുക്ക് പ്രൊഫൈലില്‍ ലഭ്യമല്ലതാനും. നാലുമാസത്തെ പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് ആക്ടീവ് മെമ്പറാകുവാനുള്ള ശ്രമത്തിലാണിവരെല്ലാം. ഇവരെല്ലാം തന്നെ വാര്‍ഡ് ലവലില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട് സംസ്ഥാന സമിതിവരെ എത്തിയ ശേഷം മാത്രമെ ആക്ടീവ് മെമ്പര്‍ ആക്കുവാന്‍ പാടുള്ളു. വളരെ പ്രതീക്ഷയോടെ കക്ഷിരാഷ്ട്രീയം മടുത്ത് കഴിയുന്ന മാന്യതയുള്ളവ്യക്തികള്‍ക്ക് കടന്നു വരുവാന്‍ യോഗ്യമാവണം ആംആദ്മി പാര്‍ട്ടി.  ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എന്റെ പ്രൊഫൈല്‍ കാണുക. ഇത് സംസ്ഥാന കണ്‍വീനറുടേത്. തന്നെപ്പറ്റി ഒരുവിവരവും പ്രസിദ്ധീകരിക്കാത്ത സംസ്ഥാന ഭാരവാഹികള്‍ ജില്ലാതലത്തിലും എല്ലാം മറച്ചുവെയ്ക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഭാരവാഹികളും, അഗങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചയല്ല ആഗ്രഹിക്കുന്നത് മറിച്ച് നശിപ്പിക്കലാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?
പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന ശ്രീ അരവിന്ദ് കേജ്രിവലിനെ അംഗീകരിച്ചുകൊണ്ടും ആംആദ്മിപാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ചുകൊണ്ടും ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനെന്നും ഉണ്ടാവും. ഓണ്‍ലൈനായി തിരുവനന്തപുരം ജില്ലാക്കാരെ അംഗമായി ചേര്‍ക്കുവാന്‍ എന്റെ പെന്‍ഷന്റെ ഒരുഭാഗം ചെലവാക്കി വാര്‍ഡ് തലങ്ങളിലെത്തിക്കുക എന്ന എന്റെ ദൌത്യവുമായി ഞാനുണ്ടാവും.

18 അഭിപ്രായങ്ങൾ:

  1. You have worked selflessly for the party and the example of devotion shown by you should serve as a source of inspiration for many.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ പഴയ കമെന്റും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം.
      Yes. Individuals who are not members of any other political party registered with the Election Commission are most welcome to associate themselves with the ideologies and Constitution of AAP, pending membership as volunteers/ ordinary members. Special tutorials could be organised for educating the masses who are ignorant of the moral values ingrained in the AAP's concept of service to our beloved nation.

      ഇല്ലാതാക്കൂ
  2. As the Convenor of the Preparatory State Committee of AAP Kerala Unit, it is my duty to clarify a point made by Shri.C S Nair Sir. It is regarding the eligibility criterion to become a member of Aam Aadmi Party. The intention of Shri.C S Nair Sir seems to be good, but we have to follow what is recommended by the party. So I had sought the clarification from the National Treasurer of AAP, Shri,Krishnakant Sevada (Sanju). Here is the reply that I received from him. I am copying and pasting the same here for everyone to see -

    Jai Hind Bhai
    Under the prevailing circumstances I'm bound to give you a short reply.

    Membership of the Party : Primary conditions-

    1. One must be INDIAN CITIZEN;
    2. Shall have completed 18 years of AGE;
    3 Is not a member of any other POLITICAL PARTY REGISTERED with ECI;
    4. Is not a member of any other organisation whose views policies or actions are in conflict with the OBJECTIVES of the PARTY;
    5. SUBSCRIBES to the OBJECTIVES of the PARTY; AND
    6. Has not been CONVICTED OF ANY OFFENCES INVOLVING MORAL TURPITUDE.

    If one fulfils above mentioned conditions; fills the Membership Form of the Party and Deposit/Pay applicable Membership Fee becomes a Member of the Party.

    Please note - If Payment is made by CREDIT/DEBIT Card then address must be matching with the CARD otherwise Payment Gateway Agency will not be able to match your card details.
    If someone has not yet applied/received Voter ID but is a citizen of India, he/she can become a Member of the Party if fulfils the above mentioned conditions.
    Regards
    Sanju

    I have always maintained that verification is to be done when an ordinary member applies for an active membership. At that time, the credibility and integrity of the person needs to be assessed.

    I hope, I could clarify that point.

    Jai Hind !!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. I hope you don't know Malayalam to read. I clearly specified the need of address for the verification of AAP team, not for the Bank.
      Tell somebody to read this and translate it to English.
      അംഗത്വഫീസായ പത്തുരൂപ അടയ്ക്കുവാനായി പാര്‍ട്ടി സൈറ്റില്‍ മൂന്നാം പേജില്‍ ചെന്നാല്‍ പ്രസ്തുത ടെംപ്ലേറ്റില്‍ തെറ്റുകള്‍ തിരുത്തുവാനും കൂട്ടിച്ചേര്‍ക്കുവാനും സൌകര്യമുണ്ട്. അഡ്രസ് കാര്‍ഡിലെതായിരിക്കണം എന്നും അത് പരിശോധനാ വിധേയമാക്കുവാനാണ് എന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ പേജ് അംഗമാകുന്ന വ്യക്തിയുടെ വിവരങ്ങള്‍ പാര്‍ട്ടി രേഖകള്‍ക്കുവേണ്ടിമാത്രം ഉള്ളതാണ്. എന്നാല്‍ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ അതിനെ പറയുന്നത് പര്‍ച്ചേസ് ചെയ്യുമ്പോള്‍ പലതരം കാര്‍ഡ് ഉള്ളവരുടെ അഡ്രസ് ബാങ്കിന് പരിശോധിക്കാനാണ് എന്നാണ്. അപ്രകാരം തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന ഭാരവാഹികളാണ്. പ്രസ്തുത കോളത്തില്‍ എന്തു രേഖപ്പെടുത്തിയാലും ബാങ്കിംഗ് പേയ്മെന്റിന് അതൊരു തടസമെ അല്ല. ബാങ്ക് അക്കൌണ്ട് ലോഗിന്‍ ചെയ്യാന്‍ യൂസര്‍നെയിമും പാസാ‌വേര്‍ഡും മാത്രം മതി. എന്നാല്‍ പര്‍ച്ചേസ് ആയതുകാരണം പണം കൈമാറുന്ന അക്കൌണ്ട് നല്‍കുന്ന സേവനത്തിന് ബാങ്ക് ഉത്തരവാദിയല്ല എന്നത് അംഗീകരിച്ചാല്‍ മാത്രമെ പേയ്മെന്റ് സാധ്യമാകൂ. മറ്റുള്ളവരുടെ അംഗത്വഫീസ് എനിക്ക് അടയ്ക്കാമെന്നിരിക്കെ എന്റെ അഡ്രസാണ് അവിടെ രേഖപ്പെടുത്തേണ്ടത് എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ആരുടെ പേരിലുള്ള അംഗത്വഫീസാണോ അടയ്ക്കുന്നത് അവരുടെ വോട്ടര്‍ ഐ.ഡി പ്രകാരമുള്ള അഡ്രസ് ആണ് രേഖപ്പെടുത്തേണ്ടത്. വോട്ടര്‍ ഐ.ഡി ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ അംഗമാകാന്‍ കഴിയില്ല. മാത്രവുമല്ല അംഗത്വം എടുക്കുന്ന ആളിന്റെ പേരിനൊപ്പം 250 അക്ഷരങ്ങള്‍ക്കുള്ളില്‍ പണമടച്ച ആളിന്റെ പേര് വേണമെങ്കിലും രേഖപ്പെടുത്താം.

      ഇല്ലാതാക്കൂ
    2. ഞാന്‍ മുമ്പ് മനോജിന് നല്‍കിയ മറുപടി ഒരിക്കല്‍ക്കൂടി ഇടാം.
      A Voter ID is issued only to individuals who are above 18 years of age by Electoral Registration Officer. This is an instrument for positive identification of an individual and accepted by the Election Commission, and can also be used as a proof of identity card and acceptable for different Government Schemes in vogue. Other identity proofs can be used for travelling purposes like rail/ opening bank accounts etc. To get a sim card, Gas connection etc Voter ID/UID is a must for applying the same. For election purposes the election commission of India publishes ward level Voters list in PDF which can be accessed by any one. All members in all political parties are from the voters list. If anyone is a member of any political party he can't join in any other party. AAP clearly spells out that for one who wishes to pay the member ship fee on line, it is a must for that individual to fill the address as per voters ID on the site’s 3rd page for verification. This address is not related with Bank Account of the donor/payee. It is a template published by AAP with editing facility to correct for any mistakes including spelling mistakes. Anybody can register on AAP's site as a member and obtain a membership form in PDF format. If an individual submits an application for membership to the District AAP office the office has to confirm that the identity and the address of the individual matches with the applicants Voters ID through online verification/ or attached photo copy of Voters ID. A membership register must be maintained at District office as record after verification only. Any individual who is not a member of any other political party and who wants to clean up the existing corruption in our country is most welcome to join the Aam Aadmi Party without party membership.

      There are many amongst us who possess Voters ID, whose names appear in the voters list for both Assembly as well as Loksabha elections but who do not want to cast their vote for any of the candidates/ parties contesting elections. The primary reason is that they are sick and tired of corruption and they firmly believe that irrespective of the party that comes to power? the candidate they vote for, no perceivable change can be expected due to the lack of character and the imbedded corrupt practices in our present political system. I invite all such people to give the Aam Aadmi’s Party a try. We intend to bring about absolute transparency in our functioning since we are adopting a policy of governance by the people of the country functioning from bottom to top. In other words from the Ward level to Block level to Constituency level to District level to State and Centre level. We are working on the ‘Swaraj’ concept and do not believe in dynasty politics or shielding people with criminal records.

      ഇല്ലാതാക്കൂ
  3. District convenor or any member of the party can lodge his complaint to the state lokayukth or state Grievance Redresses Cell of the party email phone number etc is available with all districts units . Proudly lodge the complaint .if it is not settled there one can move to higher bodies .I am Prof.Gopalakrishna Panicker founder member o the party and recently opted out from the state Prep Committee . and my complient will be taken after the Delhi election . Sir you can do the same .similarlly .Kottayam itrict coordinator Padmakumar was 'ordered 'to sep down by the leadership .He informed me and that case will also taken soon- keep it up India needs bold souls

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Requesting you to publish all the names mentioned in "" ഇത്തരം തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഭാരവാഹികളും, അഗങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചയല്ല ആഗ്രഹിക്കുന്നത് മറിച്ച് നശിപ്പിക്കലാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ?"" Please publish the name or lodge complaint against them so that AAP could investigate this directly !

      ഇല്ലാതാക്കൂ
    2. Wait up to Delhi election. I have no complaint. I will publish my views on my Blog. What Arvind Kejriwal says and what these Keala Committees done are entirely different. They are trying to add anonymous people to AAP with out address verification OR not trying to start from ward level.

      ഇല്ലാതാക്കൂ
  4. I have been watching this for quiet some time... What Mr. Manoj has told and what Mr. CS Nair has told are two different things. Mr. Manoj has told that to be a party member, the national body of the AAP party has not made it compulsory that a Voters Id is required. For them the criteria is that the person should be an Indian Citizen above the age of 18 and should not be a member of any other political party registered with ECI. The only difference of opinion I see here is Mr. CS Nair is making it compulsory that the ID card given by the Election Commission of India has to be mandatory. Well that is a good suggestion, but the party's National body does not make it mandatory. So I also support Prof. GK Panikar's view to lodge the complaint with the State Lokayukth of AAP party, or State GRC of the party. This mud slinging on all sides through the social and email media is not advisable. Rather, I would suggest Mr. CS Nair, to air his view as an opinion rather than accusing people personally. I am also with Mr. CS Nair's side personally that either Election ID card or any other ID card that reveals the persons' address, age and citizenship should be made mandatory. Now that a few people are taking sides on both sides and making it look like an internal fight which could be used by others both inside the party and outside the party. I would also suggest that we wait till Delhi elections results are published. In the mean time use the Party's Lokayukth or Grievance Redresses Cell to address such issues.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. One correction. The AAP doesnot make the Voter ID compulsory. But they included the card verification on their site.
      Here it needs to be stressed upon that the process of verification which has been explained in our earlier blog post needs to be implemented across the board and strictly adhered to. This will help to filter out potential miscreants and people who operate under false identities. One of the most effective methods to verify the past and present reputation and character of an individual is by enquiring about that individual from the immediate neighbourhood of the individual’s place of residence (both temporary residence and permanent residential address). The details of permanent address can be easily got from the individuals Voter’s ID and such enquiry needs to be done at the ward level of such individual.

      ഇല്ലാതാക്കൂ
  5. Dear,
    This is purely your conclusion...
    You said:-
    "സംസ്ഥാന ഭാരവാഹികളെല്ലാം കുറുക്ക് വഴിയിലൂടെ കയറിപ്പറ്റിയവരാണ്. അവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും ഫെയിസ് ബുക്ക് പ്രൊഫൈലില്‍ ലഭ്യമല്ലതാനും. നാലുമാസത്തെ പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് ആക്ടീവ് മെമ്പറാകുവാനുള്ള ശ്രമത്തിലാണിവരെല്ലാം. ഇവരെല്ലാം തന്നെ വാര്‍ഡ് ലവലില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട് സംസ്ഥാന സമിതിവരെ എത്തിയ ശേഷം മാത്രമെ ആക്ടീവ് മെമ്പര്‍ ആക്കുവാന്‍ പാടുള്ളു. വളരെ പ്രതീക്ഷയോടെ കക്ഷിരാഷ്ട്രീയം മടുത്ത് കഴിയുന്ന മാന്യതയുള്ളവ്യക്തികള്‍ക്ക് കടന്നു വരുവാന്‍ യോഗ്യമാവണം ആംആദ്മി പാര്‍ട്ടി. ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്ന എന്റെ പ്രൊഫൈല്‍ കാണുക. ഇത് സംസ്ഥാന കണ്‍വീനറുടേത്. തന്നെപ്പറ്റി ഒരുവിവരവും പ്രസിദ്ധീകരിക്കാത്ത സംസ്ഥാന ഭാരവാഹികള്‍ ജില്ലാതലത്തിലും എല്ലാം മറച്ചുവെയ്ക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഭാരവാഹികളും, അഗങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചയല്ല ആഗ്രഹിക്കുന്നത് മറിച്ച് നശിപ്പിക്കലാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ"?
    A member can publish his profile any time, still not late. But your usage is not ideal one about voluntarily front people. What you mean of "കുറുക്ക് വഴിയിലൂടെ കയറിപ്പറ്റിയവരാണ്" ?
    To elect from the level of ward level where is ward population for this new party. Please do not make dark with your closed eyes.
    Are you really love to AAP, then you should discuss all inside home.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനോഹര്‍ താങ്കള്‍ പറഞ്ഞത് സ്വയം വിശകലനം ചെയ്യുക. വാര്‍ഡ് തലത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് വ്യക്തമായി പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നു. ഈ അഡ്ഹോക്ക് കമ്മിറ്റികളും പ്രിപ്പറേറ്ററി കമ്മറ്റികളും കുറുക്കു വഴിയിലൂയെ ആക്ടീവ് മെമ്പറാകാനുള്ളതല്ല. ശ്രീ അരവിന്ദ് കേജ്രിവല്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോകള്‍ കാണുക. അധികാരം ഹൈക്കമന്‍ഡനല്ല. മറിച്ച് താഴെത്തട്ടില്‍ നിന്നാണ് വേണ്ടത്. താങ്കളാണ് കണ്ണടച്ചിരുട്ടാക്കുന്നത്. ഈ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ എതെങ്കിലും ഒരു വാര്‍ഡില്‍ ഭവന സന്ദര്‍ശനം നടത്തി പാര്‍ട്ടി ഭരണഘടന വിശദീകരിക്കുവാനോ, അംഗങ്ങളെ ചേര്‍ക്കുവാനോ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്നതല്ലെ വാസ്തവം. അധികാരമോഹവുമായി വരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലയെന്നും, പ്രതിനിധിയെ തെരഞ്ഞടുക്കേണ്ടത് ജനങ്ങളാണെന്നും താങ്കള്‍ക്കറിയില്ലെ? വാര്‍ഡുകളില്‍ നിന്ന് ആരംഭിക്കുവാന്‍ ഇനിയും സമയം വൈകിയിട്ടില്ല. അല്ലാതെ കുറുക്കു വഴികളിലൂടെ അധികാരം പിടിച്ചടക്കാമെന്ന വ്യാമോഹം ഞാനുള്‍പ്പെടെ ആര്‍ക്കും വേണ്ട. വേണ്ടിവന്നാല്‍ വ്യക്തികളെക്കൊണ്ട് സ്പൊന്‍സര്‍ ചെയ്യിപ്പിച്ച് ഓണ്‍ലൈനായി കേരളമൊട്ടുക്കും വോട്ടര്‍ ഐ.ഡി ഉള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം ലഭ്യമാക്കുവാനുള്ള നടപടികള്‍ ഞാന്‍ സ്വീകരിക്കും. അപ്രകാരം അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ അവര്‍ വാര്‍ഡ് തലങ്ങളില്‍ നിന്നുതന്നെ വളര്‍ന്നു വരും. ഞാനിപ്പോള്‍ തിരുവനന്തപുരത്തുകാര്‍ക്കുവേണ്ടി ചെയ്യുന്ന സേവനം കേരളമൊട്ടുക്ക് ആക്കണമെന്നുമാത്രം.

      ഇല്ലാതാക്കൂ
    2. ഡിയർ, താങ്കൾ വീണ്ടും ഇരുട്ടിൽ അവിടെയില്ലാത്ത പൂച്ചയെ തപ്പിയെടുക്കാൻ ഞങ്ങളോട് ആഹ്വാനം ചെയ്യൂകയാണെന്നു വീണ്ടും എനിക്കു പറയേണ്ടി വരുന്നു. ചുമരില്ലാതെ ചിത്രമെഴുതാൻ കഴിയില്ലെന്നു നിങ്ങൾക്കു തന്നെയറിയാം. മാത്രമല്ല, ഇപ്പോൾ നിലവിലുള്ള കമ്മിറ്റിയല്ല ജില്ലകൾ പോലും ഭരിക്കാൻ പോകുന്നത്, ചുമരുണ്ടാക്കുക മാത്രമാണു ഇ കമ്മിറ്റിയുടെ ലക്ഷ്യം. ഇതൊന്നുമറിയാത്തെയാണു നീങ്ങൾ നേരത്തെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് കേറിയതെങ്കിൽ എന്റെ സുഹ്രുത്തെ അത് നിർഭാഗ്യകരമായിപ്പൊയി എന്നെ എനിക്ക് പറയാനുള്ളു. നിങ്ങളൊന്ന് മനസ്സിലാക്കിയൽ കൊള്ളാം, പാർട്ടിയെ വളർത്തിയെടുക്കാൻ പാടുപെടുന്ന ഈ സമയത്ത് സ്വന്തം നേട്ടം ലക്ഷ്യം കണ്ടു പാർട്ടിയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്ന ആരായാലും അവർ പാർട്ടിയെ സംബന്ധിച്ചിടത്തോളം കരട് തന്നെ.....

      ഇല്ലാതാക്കൂ
    3. അതെ. ഇപ്പോള്‍ നിലവിലുള്ള കമ്മിറ്റിയല്ല ജില്ലകള്‍ പോലും ഭരിക്കാന്‍ പോകുന്നത്, ചുമരുണ്ടാക്കുക മാത്രമാണു ഇ കമ്മിറ്റിയുടെ ലക്ഷ്യം. പാര്‍ട്ടി വളരണമെങ്കില്‍ ആത്മാര്‍ത്ഥതയുള്ള പാര്‍ട്ടി ഭരണഘടനയെ അംഗീകരിക്കുന്ന വ്യക്തിയാവണം അംഗമാകേണ്ടതും ആക്ടീവ് മെമ്പറാകേണ്ടതും. അത് തെറ്റായ കരങ്ങളിലെത്താതിരിക്കാന്‍ അംഗത്വ പരിശോധന കര്‍ശനമാക്കണം. ഇപ്പോഴുള്ള കമ്മിറ്റികള്‍ വാര്‍ഡുതലങ്ങളിലെത്തുന്നതിന് പകരം ലക്ഷ്യം വഴിതിരിച്ചുവിടുകയാണ്. ഗ്രാമങ്ങളിലെത്തിയാല്‍ അംഗത്വപരിശോധന ബുദ്ധിമുട്ടുള്ള കാര്യമല്ല. വാര്‍ഡു സഭകളില്‍ പാര്‍ട്ടി അംഗമല്ലാത്തവര്‍ക്കും ചര്‍ച്ചകളിലും തീരുമാനങ്ങളെടുക്കുന്നതിലും ജനപക്ഷമായി പ്രവര്‍ത്തിക്കാം. പാര്‍ട്ടി വളരണമെങ്കില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ വെടിഞ്ഞ് അധികാരമോഹങ്ങളില്ലാതെ പ്രവര്‍ത്തിക്കണം. എന്റെ ദൌത്യം പാര്‍ട്ടിയെ ഗ്രാമതലത്തിലെത്തിക്കുക എന്നതു മാത്രമാണ്. അതിനായി എനിക്ക് രാജ്യസേവനം നടത്തിയതിന്റെ ഭാഗമായി ലഭിക്കുന്ന പെന്‍ഷന്റെ ഒരംശം ചെലവാക്കുന്നു. ഒപ്പം സഹകരിക്കാന്‍ തയ്യാറുള്ളവരും എന്നോടൊപ്പം ഉണ്ട് എന്നത് അഭിമാനകരവുമാണ്. ഞാന്‍ അംഗമായി ചേര്‍ക്കുന്ന ഓരോ വ്യക്തിയും എന്നെപ്പറ്റി ബോധവാനായിരിക്കും. കാരണം ഞാനയാളോട് മറ്റൊന്നും ആവശ്യപ്പെടുന്നില്ല. വോട്ടര്‍ ഐ.ഡി അല്ലെങ്കില്‍ അതിലെ അഡ്രസോ മാത്രമെ ആവശ്യപ്പെടുന്നുള്ളു. സംസ്ഥാന ജില്ലാ ഭാരവാഹികളുടെ പ്രവര്‍ത്തനം ഇക്കൂട്ടര്‍ വിലയിരുത്തിക്കൊള്ളും.

      ഇല്ലാതാക്കൂ
  6. വാർഡ്‌ തലത്തിൽ നിന്നും വരിക ഒരു മുന്കാല പര്ട്ടിക്കെ സാദിക്കുകയുല്ലു. മറ്റു പല രാക്ഷ്ട്രീയ പാർട്ടികൾ അടിവേര് നാട്ടിയിരിക്കുന്ന കേരളത്തിൽ വാർഡ്‌ തലത്തിൽ നിന്നും വളര്ന്നു വരിക ennathu വളരെ ദുർഘടം ആയിരിക്കും ആയതിനാൽ കഴിവും സമയവും ഉള്ളവരെ അവരുടെ പിന്കാല ജീവിത ചരിത്രം പരിശോദിച്ചു സംസ്ഥാന തലത്തിൽ നിരത്തുന്നു . ഫേസ്ബുക്ക്‌ പ്രൊഫൈലിൽ പൂർണ്ണ വിവരം വെളിപ്പെടുത്താൻ എല്ലാവര്ക്കും സാദിചെന്നു വരില്ല . ഇന്ത്യൻ സിറ്റിസേൻ ഷിപ്‌ ഉള്ള ഏതൊരാള്ക്കും പാർട്ടിയിൽ അങ്ങത്വം എടുക്കാം 18 വയസ്സ് പൂര്തിയാകണം എന്ന് മാത്രം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുന്‍കാല പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായവരെയും വോട്ടെടുപ്പില്‍ പങ്കെടുക്കാത്തവരെയും പരമാധികാരം ജനങ്ങളിലെത്തിക്കുവാനാഗ്രഹിക്കുന്നവരുടെയും കൂട്ടായ്മയാണ് എ.എ.പി. ഗ്രാമസഭകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുവാന്‍ അക്കൂട്ടര്‍ക്കുമാത്രമെ സാധിക്കൂ. വോട്ടര്‍ ഐ.ഡി അഡ്രസ് പാര്‍ട്ടി മെമ്പര്‍ ഷിപ്പിനായി അപേക്ഷിക്കുമ്പോള്‍ വേണം എന്നത് കര്‍ശനമായി നടപ്പിലാക്കേണ്ടത് ജില്ലാഭാരവാഹികളാണ്. ഇന്നത്തെ കമ്മറ്റികള്‍ അത് ചെയ്തില്ലെങ്കിലും വാര്‍ഡ് തലത്തില്‍ നിന്ന് തെരഞ്ഞെടുത്ത് ജില്ലയിലെത്തുമ്പോള്‍ അവര്‍ ശരിയായ അംഗത്വ രജിസ്റ്റര്‍ പരിപാലിക്കും. മറ്റുള്ളവര്‍ക്ക് അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും എ.എ.പിയോടൊപ്പം ഗ്രാമസഭകളില്‍ പാര്‍ട്ടി അംഗമാകാതെയും നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളിയാവാം.

      ഇല്ലാതാക്കൂ
  7. I am an AAP follower from KSA, as a citizen I can say that this is Holly movement. We are also standing with you AAP. Again I am a follower of AAP , if I bored or dislike any of thing then I will quit my politics because I am working for my country not for me and my family. SO go head AAP. jai Hind...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Yes. We have to share power to common man which starts from ward level. The only party which have no high command. Common man will select the candidate who is not corrupt or no FIR against him for any criminal cases. We are fully confident on the leadership of Sri AK for the change of the system we are suffering from last 66 years. Welcome follower to strengthen AAP.

      ഇല്ലാതാക്കൂ